Monday, 21 August 2017

മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം



മാതാവാണ് എതൊരു വ്യെക്തിയുടെയും ആദ്യ ഗുരു . ഒരു കുഞ്ഞു ജനിച്ചു വീഴുന്നത് മുതൽ പലതും പഠിച്ചു തുടങ്ങുന്നു. മാതൃ ഭാഷ ആണ് എതൊരുവനും ആദ്യം വശം ആക്കുന്ന ഭാഷ. നമ്മുടെ മാതൃഭാഷ മലയാളം ആണ്. ശ്രേഷ്ട ഭാഷ അയി അംഗീകരിച്ചു കഴിഞ്ഞിട്ടും ഇന്നും പലരും പുച്ഛത്തോടെ ആണ് ഭാഷയെ കാണുന്നത്. പല വിദ്യാലയങ്ങളിലും മലയാളം ഉച്ചരിച്ചാൽ ശിക്ഷകൾ വരെ ഏർപെടുത്തുന്നുണ്ട്. ഓരോ കുഞ്ഞും വസ്തുക്കളെ തിരിച്ചു അറിയുന്നത് മാതൃഭാഷയുടെ ആണ്.

" മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലാമ്മിഞ്ഞ  പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയൊ
സമ്മേളിച്ചിടുന്നത്തൊന്നാമതായ്
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യന്ന് പെറ്റമ്മ തൻ ഭാഷതൻ "

മഹാകവി വള്ളത്തോളിൻറ്റെ വരികൾ മാതൃഭാഷയുടെ മഹത്വം വിളിച്ചോതുന്നു. മാതൃഭാഷ മാതാവിന് തുല്യയാണ് എന്ന് രബീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈശവ ദശയിൽ കുട്ടി വസ്തുക്കളെ തിരിച്ചറിയുന്നത് മാതൃഭാഷയിലൂട മാതൃഭാഷയിലൂട ആണ്. പൂവിനേയും പൂമ്പാറ്റയെയും അമ്മേയെയും ചുറ്റുമുള്ള എല്ലാറ്റിനെയും കുട്ടി മാതൃഭാഷയുടെ സഹായത്തോടെ മനസിലാക്കുന്നു. അങ്ങനെയുള്ള ഒരു കുഞ്ഞിന്റെ ചിന്തയെ നിയന്ത്രിക്കുന്നതും മാതൃഭാഷയാണ്. ചിന്തയാന്നെല്ലോ മനുഷ്യൻ്റെ വളർച്ചയുടെ അടിത്തറ. മാതൃഭാഷയിലുള്ള ശരിയായ ജ്ഞാനം ശരിയായതും വേഗത്തിലുമുള്ള ചിന്തയ്ക്ക് കാരണമാകുന്നു. മറിച്ചു മാതൃഭാഷ പഠനം തൃപ്തികരമാകാതെ വന്നാൽ അത് ചിന്താവൈകല്യത്തിനുവരെ കാരണം ആകാം. ഇത് തന്നെ ആണ് മാതൃഭാഷ പഠനത്തിന്റെ ഏറ്റവും പ്രസക്തിയും.
ജനാധിപത്യ വ്യവസ്ഥയിൽ മാതൃഭാഷയ്ക്ക് പരമ പ്രധാനമായ സ്ഥാനമുണ്ട്. സാധാരണ കാരന്റ്റെ വളർച്ചയും പുരോഗതിയുമാണ് ജനാധിപത്യം ലക്ഷ്യമിടുന്നത്. സാധാരണകാരിൽ അറിവും ശാസ്ത്രബോധവും എത്തിക്കാൻ മാതൃഭാഷയെപ്പോലെ സഹായകരമാകുന്ന മറ്റൊരു ഭാഷ ഇല്ല തന്നെ. ഒരു വ്യക്തിക്കു സ്വന്തം ജീവിതത്തിൽ ഏറ്റവും അധികം ആവശ്യം അയി വരുന്നത് മാതൃഭാഷയാണ്. നാം സംസാരിക്കുന്നതും ചിന്ദിക്കുന്നതും മാതൃഭാഷയിലൂട ആണ്. ചിരിപ്പിക്കാനും ചിന്ദിപ്പിക്കാനും ആശ്വസിപ്പിപ്പാനും ഏറ്റവും യോജിച്ച ഭാഷയും അത് തന്നെ. മാതൃഭാഷയുടെ വൈകാരിക ശക്തി മറ്റേതൊരു ഭാഷയ്ക്കും ഉണ്ടാകുകയില്ല. വിദ്യാഭ്യാസത്തിൻ്റെ മാത്രമല്ല ജീവിതത്തിൻ്റെ തന്നെ അടിസ്ഥാന ശിലെയാണ് മാതൃഭാഷ എന്ന് പറയാം

നമ്മുടെ മാതൃഭാഷ മലയാളം ആണെങ്കിലും ഇതിനു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. മലയാളം വിഷയത്തോടുതന്നെയുള്ള ജനങ്ങളുടെ മനോഭാവം വളരെ വേദന ജനകം ആണ്.മക്കളെ മലയാളം മീഡിയത്തിൽ പഠിപ്പിക്കുന്നത് മോശമായി കാണുന്ന ഒരു തലമുറയാണ് ഇന്ന് വളർന്നു വരുന്നത്. തൻ്റെ മകന് കാഠിന്യമേറിയ വിഷയം മലയാളമാണ് എന്ന് അഭിമാനത്തോടെ ആണ് ചിലരെങ്കിലും പറയുന്നത്. നിലപാടുകൾ മാറ്റേണ്ടത് അത്യാവശ്യമാണ്. അമ്മയ്ക്ക് തുല്യമായ സ്ഥാനമാണ് മലയാള ഭാഷയ്ക്ക് നാം നൽകേണ്ടത്.

മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള ഇന്നും നടന്നു കൊണ്ടിരിക്കുകേയാണ്. ഓരോ പ്രദേശങ്ങളിലും അതത് പ്രദേശങ്ങളിലെ പ്രാദേശിക ഭാഷകൾ തന്നെയാണ് ബോധനമാധ്യമം ആവേണ്ടത്.

ഓരോ വ്യക്തിയുടെയും ഉള്ളിൽ പലതരത്തിലുള്ള കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ട്. കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും മാതൃഭാഷ പഠനം ഏറെ സഹായകരമാവുന്നു. ആസ്വാദന ശേഷി വളരാനും സഹൃദയത്വവും നേടാനും മാതൃഭാഷ പഠനം എറ്റവും അത്യാവശ്യം ആണ്.